അരുണാചല്‍ പ്രദേശില്‍ ബിജെപി തുടര്‍ച്ചയായ മൂന്നാംവട്ടവും അധികാരമുറപ്പിച്ചു. 60 അംഗ നിയമസഭയില്‍ 30 സീറ്റില്‍ ബിജെപി വിജയിച്ചു. 7 സീറ്റില്‍ ലീഡ് ചെയ്യുന്നു. സഖ്യകക്ഷിയായ എന്‍പിപി രണ്ടിടത്തും ലീഡ് ചെയ്യുന്നുണ്ട്. പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ രണ്ടിടത്ത് നിജയിച്ചു. എന്‍സിപി മൂന്നു സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പേമ ഖണ്ഡുവും വിജയിച്ച പ്രമുഖരില്‍പ്പെടുന്നു.
സിക്കിമില്‍ വമ്പന്‍ വിജയത്തിലേക്ക് ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച. 32 ല്‍ 16 സീറ്റില്‍ എസ് കെഎം വിജയിച്ചു. 15 സീറ്റില്‍ എസ്കെഎം മുന്നിട്ടു നില്‍ക്കുകയാണ്. പ്രതിപക്ഷമായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ഒരു സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. എസ്കെ എം നേതാവും മുഖ്യമന്ത്രിയുമായ പ്രേം സിങ് തമാങ് വിജയിച്ചു. എസ്ഡിഎഫ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പവന്‍കുമാര്‍ ചാംലിങ് പരാജയപ്പെട്ടു.
മുഖ്യമന്ത്രി പ്രേം സിങ് തമാങ് രണ്ടു സീറ്റിലാണ് മത്സരിച്ചത്. ഇതില്‍ റെനോക് സീറ്റില്‍ വിജയിച്ചു. 7044 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സോറങ് ചാകുങ്ങിനെയാണ് പ്രേം സിങ് തോല്‍പ്പിച്ചത്. രണ്ടാമത്തെ മണ്ഡലമായ സോറങ് ചാകുങിലും മുഖ്യമന്ത്രി പ്രേം സിങ് തമാങ് ലീഡ് ചെയ്യുകയാണ്. തമാങിന്റെ ഭാര്യ കൃഷ്ണകുമാരി റായും മത്സര രംഗത്തുണ്ട്. എസ്ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ബൂട്ടിയ പിന്നിലാണ്. രണ്ടാം വട്ടവും സംസ്ഥാനം ഭരിക്കാനുള്ള ജനവിധിയാണ് എസ്കെഎം സ്വന്തമാക്കിയത്.