പടനിലം :കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പടനിലം യൂണിറ്റ് ജനറല്‍ബോഡി യോഗവും അവാര്‍ഡ് ദാനവും പടനിലം ജി.എല്‍.പി സ്‌കൂളില്‍ നടന്നു. യോഗം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി എം ബാബുമോന്‍ ഉദ്ഘാടനം ചെയ്തു. എസ. എസ്. എല്‍ സി, പ്ലസ് ടു വിജയികള്‍ക്ക് മണ്ഡലം പ്രസിഡന്റ് നാസര്‍ മാവൂരാന്‍ അവാര്‍ഡ് വിതരണം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് സുബൈര്‍ മാലക്കോത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.സുനീര്‍ അഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ച യോഗത്തില്‍ വൈസ് പ്രസിഡണ്ട് ,ഷാജി ടി. കെ സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ സത്താര്‍ കെ.ടി വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. യോഗത്തില്‍ 2024 -2026 വര്‍ഷത്തെകുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു