ഡല്‍ഹിയില്‍ മൂന്ന് സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. സ്കൂള്‍ ഒഴിപ്പിച്ചു പൊലീസ് പരിശോധന നടത്തുന്നു. ചാണക്യപുരി സംസ്കൃതി സ്കൂള്‍, ഈസ്റ്റ് ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ മദര്‍ മേരി സ്കൂള്‍, ദ്വാരകയിലെ ഡല്‍ഹി പബ്ലിക് സ്കൂള്‍ എന്നിവയ്ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതില്‍ മദര്‍മേരി സ്കൂളില്‍ പരീക്ഷ നടക്കുകയായിരുന്നു. വിവരം ലഭിച്ചയുടന്‍ പരീക്ഷ നിര്‍ത്തിവെക്കുകയും സ്കൂള്‍ പരിസരം വിടാന്‍ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു.