നൈജര്‍: ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ എന്ന മാരക വൈറസ് പടരുമ്പോള്‍ മറ്റൊരു ഭീഷണി കൂടി. ലാസ്സ പനിയാണ് പുതിയ വില്ലന്‍. ലോകമെമ്പാും കൊറോണ വൈറസ് ഭീതി പടരുന്നതിനിടെ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ‘ലാസ്സ’ വൈറല്‍ പനി പടര്‍ന്നുപിടിക്കുന്നു. നൈജീരിയിലാണ് ജനുവരി മുതല്‍ വൈറല്‍ പനി വ്യാപിക്കാന്‍ തുടങ്ങിയത്.
നൈജീരിയയില്‍ 11 സംസ്ഥാനങ്ങളിലായി 29 പേര് ലാസ്സ പനി ബാധിച്ച് മരിച്ചു. എബോളയ്ക്ക് കാരണമായ വൈറസിന്റെ കുടുംബത്തില്‍പെട്ട വൈറസാണ് പനിക്കു കാരണമായിരിക്കുന്നത്. നൈജീരിയിയില്‍ ഇരുനൂറോളം പേരാണ് ലാസ്സ വൈറല്‍ പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. നൈജീരിയയില്‍ സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
മൃഗങ്ങളില്‍ നിന്നാണ് ലാസ്സ വൈറസ് മനുഷ്യരിലേക്ക് പടരുന്നുത്. പ്രധാനമായും എലികളില്‍ നിന്നാണ് വൈറസ് പകരുന്നത്. വൈറസ് ബാധിച്ച മൃഗങ്ങളുടെ മൂത്രമോ വിസര്‍ജ്യമോ കലര്‍ന്ന ഭക്ഷണസാധനങ്ങളുമായോ മറ്റു വസ്തുക്കളുമായോ സമ്പര്‍ക്കമുണ്ടാകുമ്പോഴാണ് മനുഷ്യനിലേക്ക് വൈറസ് പകരുന്നത്. വൈറസ് ശരീരത്തിലെത്തിയാല്‍ 21 ദിവസത്തിന് ശേഷമാണ് ലക്ഷണങ്ങള്‍ പ്രകടമാവുക. വൈറസ് ബാധിച്ചവരുടെ ശരീരസ്രവങ്ങളിലൂടെയും സ്പര്‍ശത്തിലൂടെയും രോഗം പകരും.