മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കി ആദിവാസി ദലിത് പിന്നാക്ക വിഭാഗങ്ങളെ അടിമകളാക്കിമാറ്റിയുള്ള ദേശ രാഷ്ട്രമാണ് ആര്‍ എസ് എസ് ലക്ഷ്യം വെക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ഇതിന് വേണ്ടിയുള്ള ആസൂത്രിത നീക്കമാണ് പൗരത്വ ഭേദഗതി നിയമമെന്നും രാജ്യം ഒറ്റക്കെട്ടായി ഇതിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി
പൗരത്വ ഭേദഗതി നിയമത്തിന്നെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മറ്റി കുന്ദമംഗലത്ത് സംഘടിപ്പിച്ച ആസാദി സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ അധികാരത്തിന്റെ ഹുങ്കില്‍ അടിച്ചമര്‍ത്താന്‍ സാധിക്കുകയില്ലെന്നും ഇത്തരം ചെറുത്ത് നില്‍പ്പുകളില്‍ വിഭാഗീയതകള്‍ ഇല്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നിലയുറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി ഇ.പി അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. വരയും പ്രതിഷേധവും പരിപാടി കുന്ദമംഗലം പ്രസ് ക്ലബ് പ്രസിഡണ്ട് രവീന്ദ്രന്‍ മാസ്റ്റര്‍ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.
മുന്‍ എം എല്‍ എ യും ദലിദ് ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ യു സി രാമന്‍ , യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം ധനീഷ് ലാല്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് അസ്ലം ചെറുവാടി , ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറി വിനോദ് പടനിലം , വാര്‍ഡ് മെമ്പര്‍ എം വി ബൈജു, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് എം ബാബുമോന്‍, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡണ്ട് ടി പി ശാഹുല്‍ ഹമീദ് , വൈസ് പ്രസിഡണ്ട് മധുസൂധനന്‍ നായര്‍, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഖാലിദ് കിളിമുണ്ട, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി അഷ്‌റഫ് കായക്കല്‍, ഒ ഉസ്സയിന്‍, ഭക്തോത്തമന്‍, അഡ്വ: ഷമീര്‍ കുന്നമംഗലം, ബൈജു പൊയ്യ, റെജിന്‍ ദാസ്, കെ കെ ഷമീല്‍, ഡോ: ത്വല്‍ഹത്ത്, റസാഖ് കാരന്തൂര്‍ , അരിയില്‍ അലവി, നൗഷാദ് തെക്കെയില്‍, ഐ മുഹമ്മദ് കോയ, സി.പി. സുമയ്യ, തൗഹീദ അന്‍വര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഉബൈദ് കുന്നക്കാവും സംഘവും അവതരിപ്പിച്ച സംഗീത സായാഹ്നം, സുധീര്‍ പറമ്പത്ത് അഭിനയിച്ച കോഴിക്കോട് തീയറ്റര്‍ ലവേഴ്‌സിന്റ നാടകം ‘The Dead End’, ഷഫീഖ് കൊടുവള്ളി യുടെ ഏകാംഗ നാടകം, പ്രശസ്ത കവിയും നാടക നടനുമായ സുബൈര്‍ കെ സി യുടെ പാട്ടും പറച്ചിലും തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി
വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സി അബ്ദു റഹ്മാന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ എം പി ഫാസില്‍ നന്ദിയും പറഞ്ഞു .