വയനാട്: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ എസ്എഫ്ഐക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ പിടിഎ പ്രസിഡന്റ് കുഞ്ഞാമു. ക്യാമ്പസില്‍ എസ്എഫ്ഐക്ക് കോടതി മുറിയുണ്ടെന്നും എസ്എഫ്ഐ അല്ലാത്തവര്‍ക്ക് കോളേജില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്നും മുന്‍ പിടിഎ പ്രസിഡന്റ് ആരോപിച്ചു. കെഎസ്യു അടക്കമുള്ള മറ്റു വിദ്യാര്‍ഥി സംഘടനകള്‍ ക്യാമ്പസില്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് എസ്എഫ്ഐ നിലപാടെന്നും എസ്എഫ്ഐയുടെ ക്രൂരതയുടെ ഇരയാണ് താനെന്നും വെളിപ്പെടുത്തി. ഹോസ്റ്റല്‍ മുറിയില്‍ തന്റെ മകന്റെ ചോരകൊണ്ട് എസ്എഫ്ഐ സിന്ദാബാദെന്ന് എഴുതിച്ചുവെന്നും ഭീഷണിപ്പെടുത്തി എസ്എഫ്ഐ അംഗത്വം എടുപ്പിച്ചുവെന്നും കുഞ്ഞാമു പറഞ്ഞു. പ്രതികരിച്ചാല്‍ മകന്റെ വിദ്യാഭ്യാസം ഇല്ലാതാകുമെന്ന് കരുതി മിണ്ടാതിരുന്നുവെന്നും വ്യക്തമാക്കി.
റാഗിംഗ് ചെയ്തതിനെ തുടര്‍ന്ന് സിദ്ധാര്ഥന് മരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് മുന്‍ പിടിഎ പ്രസിഡന്റിന്റെ ആരോപണം വരുന്നത്.