കാസര്‍കോട്: പടന്നയില്‍ ഒന്നര വയസുകാരനടക്കം നാല് കുട്ടികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ഒന്നര വയസുകാരന്‍ ബഷീര്‍, ഗാന്ധര്‍വ്, നിഹാന്‍, എ.വി മിസ്രിയ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബന്ധുവീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ബഷീറിനെ നായ ആക്രമിച്ചത്. വീട്ടില്‍ കളിക്കുന്നതിനിടയാണ് മറ്റ് കുട്ടികള്‍ക്ക് കടിയേറ്റത്. ബഷീറിനെ പരിയാരം മെഡിക്കല്‍ കോളജിലും ബാക്കിയുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പടന്നയിലെ വിവിധ പ്രദേശങ്ങളിലായി ഇന്നലെ വൈകിട്ടായിരുന്നു തെരുവ് നായകളുടെ ആക്രമണം.