വയനാട് കൽപറ്റ എടപ്പെട്ടിയിൽ ആക്രി കടയിലുണ്ടായ തീപിടുത്തം ആസൂത്രിതമെന്ന് പൊലീസ്. ഒരാൾ പതുങ്ങിയെത്തി കടക്ക് തീ വെക്കുന്ന സി സി ടി വി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ ആളപായം ഇല്ലെങ്കിലും കട പൂർണമായി കത്തി നശിച്ചിട്ടുണ്ട്. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. സംഭവത്തിൽ കൽപ്പറ്റ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കരുതി കൂട്ടി കടക്ക് തീ വെക്കുന്ന രീതിയിലുള്ള സി സി ടി വി ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. പയ്യെ ഒരാൾ അടുത്തെത്തുന്നതും പിന്നാലെ തീ പടരുന്നതും വീഡിയോയിലുണ്ട്. തീയിട്ട ശേഷം ഇയാള്‍ ഓടിപ്പോവുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി കടയുടമ പറഞ്ഞു.