പാലക്കാട്: കണ്ണനൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. മാത്തൂര്‍ സ്വദേശികളായ നാല് പേരാണ് അറസ്റ്റിലായത്. ദിനേശ്, ഗണേശന്, സിദില്‍, സുനില്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ടോടെ പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു. ആക്രമണത്തിനിടയില്‍ ഗണേശന്, ദിനേശന് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. സാമ്പത്തിക പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രതികള്‍ പറയുന്നത്. ആക്രമണത്തിനായി യുവാക്കള്‍ എത്തിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെയാണ് കണ്ണനൂര്‍ ജംഗ്ഷനില്‍ വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വിനീഷ്, റെനില്‍, അമല്‍, സുജിത്ത് എന്നിവര്‍ക്ക് നേരെ ആക്രമണമുണ്ടായത്.