കുന്നമംഗലം പി. എസ്. എന്‍ കമ്മ്യൂണിറ്റി കോളേജ് നാഷണല്‍ സോഷ്യല്‍ ആക്ടിവിറ്റീസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ തിരുവമ്പാടിക്കടുത്ത് തോട്ടത്തിന്‍കടവ് പഞ്ചദിന റെസിഡെന്‍ഷ്യല്‍ ക്യാമ്പ് ഡിസംബര്‍ 21 ന് പ്രശസ്ത സോഷ്യല്‍ വര്‍ക്കര്‍ കാഞ്ചനമാല ഉത്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ശ്രീ. സുചേഷ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ പ്രദേശത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആശംസയും പി.എസ്.എന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍ പേഴ്‌സന്‍ ശ്രീമതി പ്രിയ സുചേഷ് നന്ദിയും പറഞ്ഞു. കടവ് കൂട്ടായ്മ ചാരിറ്റബിള്‍ ട്രുസ്ടിന്റെ സഹകരണത്തോടുകൂടി ബാന്‍ഡ് വാദ്യങ്ങളുടെ അകമ്പടിയോടെ നടത്തിയ ഘോഷയാത്ര നാട്ടുകാര്‍ക്കും ക്യാമ്പ് അംഗങ്ങള്‍ക്കും വേറിട്ടൊരു അനുഭവമായി. ക്യാമ്പിനോടനുബന്ധിചച് 22 ന് നടന്ന മെഗാ മെഡിക്കല്‍ക്യാമ്പിന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കി. ക്യാമ്പില്‍ ദിവസേന വിദഗ്ധരുടെ നേതൃത്വത്തില്‍ നടക്കുന്ന സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, ചര്‍ച്ചാ ക്ലാസുകള്‍ എന്നിവക്കുപുറമെ കലാപരിപാടികള്‍, പരിസരശുചീകരണം എന്നിവ നടന്നുവരുന്നു. 25 ന് ക്രിസ്മസ് ദിന ഗാനമേളയോടുകൂടി ക്യാമ്പ് അവസാനിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.