Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 42,680 രൂപയാണ് പവന്റെ വില. 5335 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

സ്​പോട്ട് ഗോൾഡിന്റെ വിലയും കഴിഞ്ഞ ദിവസം ഇടിഞ്ഞിരുന്നു. ഔൺസിന് 1848 ഡോളറായാണ് വില കുറഞ്ഞത്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ 10 ഗ്രാം സ്വർണത്തിന്റെ ഭാവി വിലകൾ 57,096 രൂപയാണ്.യു.എസ് ഡോളറിന്റെ മൂല്യം ഉയരുന്നതാണ് ഇന്ത്യയിലും സ്വർണവിലയെ സ്വാധീനിക്കുന്നത്. യു.എസിൽ ഉടലെടുത്ത പ്രതിസന്ധിയിൽ ശ്രദ്ധ വേണമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

അതേസമയം, ചൈനീസ് സമ്പദ്‍വ്യവസ്ഥയിൽ ഉടലെടുത്തിരിക്കുന്ന റിയൽ എസ്റ്റേറ്റ് പ്രതിസന്ധി വരും ദിവസങ്ങളിൽ സ്വർണവി​ലയെ സ്വാധീനിച്ചേക്കാം. ഇന്ത്യയിൽ ഉത്സവകാലം ആരംഭിക്കുന്നതും സ്വർണത്തിന് കരുത്തായേക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!