അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ 2 പൊലീസ് ഉദ്യേഗസ്ഥർക്ക് സസ്പെൻഷൻ.സിവിൽ പൊലീസ് ഓഫീസർമാരായ പരീത്, ബൈജു എന്നിവർക്കാണ് സസ്പെൻഷൻ. പരീതിനെ രാമമംഗലം പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ചു പൊതുസ്ഥലത്തു ബഹളമുണ്ടാക്കിയതിനാണ് ബൈജുവിനെ സസ്‌പെൻഡ് ചെയ്തത്.അരീക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോടാണ് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വെള്ളച്ചാട്ടം കാണാനാണ് പൊലീസുകാർ എത്തിയത്. ഇവർ മദ്യപിച്ചിരുന്നു. യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാട്ടുകാർ തടഞ്ഞുവച്ച പ്രതികളെ രാമമംഗലം പൊലീസെത്തി കസ്റ്റഡിയിൽ എടുത്തു.