സിപിഐഎമ്മിന് എൻഎസ്എസിൻ്റെ വോട്ട് ലഭിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.എന്‍എസ്എസ് എന്നും കോണ്‍ഗ്രസിനൊപ്പമാണ് ഉറച്ച നിലപാടുള്ള എൻഎസ്എസ് സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് തന്ത്രത്തിൽ വീഴില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.വൈകാരികത വിറ്റ് വോട്ടാക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല. ഉമ്മൻചാണ്ടിയുടെ വിയോഗം കോൺഗ്രസിന് വലിയ വിടവാണ് ഉണ്ടാക്കിയത്. ആ വിടവിനെക്കുറിച്ച് ഇനിയുള്ള കാലങ്ങളിൽ കോൺഗ്രസ് പറഞ്ഞുകൊണ്ടേയിരിക്കും. ഉമ്മൻചാണ്ടിയുടെ കഥ പറഞ്ഞാൽ സിപിഐഎമ്മിന് എന്തിനാണ് വേവലാതിയെന്നും സുധാകരൻ ചോദിച്ചു. മരിച്ചിട്ടും ഉമ്മൻചാണ്ടിയുടെ പേരിനെയും ഓർമ്മകളെയും ഭയപ്പെടുന്ന ഭീരുക്കളാണ് കേരളത്തിലെ ഇടതുപക്ഷമെന്നും സുധാകരൻ കുറ്റപ്പെടുത്തി.