ഹിമാചലിലെ സോളൻ ജില്ലയിൽ മേഘവിസ്ഫോടനം.അപകടത്തിൽ ഇതുവരെ 14 മരണങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. അതേസമയം മഴയിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടമാണ് ഹിമാചൽ പ്രദേശിൽ ഉണ്ടായിരിക്കുന്നത്.ഇന്നലെ രാത്രിയിൽ തുടങ്ങിയ മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലുമായി ഉണ്ടായത്. ഉത്തരാഖണ്ഡിൽ ഡെറാഡൂണിൽ മാൽദേവ്ധയിലുുള്ള ഡിഫൻസ് കോളേജിൻറെ കെട്ടിടം കന്നത്ത മഴയിൽ തകർന്ന് ഒലിച്ചു പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നു. ഡെറാഡൂൺ, പൗരി, തെഹ്രി, നൈനിറ്റാൾ, ചമ്പാവത്ത്, ഉധം സിംഗ് നഗർ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ അതിശക്തമായ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം മഴക്കെടുതിയിൽ 52 പേർ മരിക്കുകയും 37 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പലയിടത്തും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായി.