പി.ജി. ദന്തൽ കോഴ്സ്: ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ
സംസ്ഥാനത്തെ ഗവൺമെന്റ് ദന്തൽ കോളജുകളിലേയും സ്വകാര്യ സ്വാശ്രയ ദന്തൽ കോളജുകളിലെയും 2023 – ലെ പി.ജി. ദന്തൽ കോഴ്സിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റിനായി ഓൺലൈൻ ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ആഗസ്റ്റ് 10 മുതൽ ലഭ്യമാക്കിയിട്ടുണ്ട്. പി.ജി. ദന്തൽ കോഴ്സിലേക്ക് അപേക്ഷ നൽകിയവരും പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവരും നിർബന്ധമായും ആഗസ്റ്റ് 10 മുതൽ 14 രാവിലെ 10 മണിക്ക് മുൻപായി www.cee.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓപ്ഷൻ നൽകണം. ആഗസ്റ്റ് 14 രാവിലെ 10 മണിവരെ ലഭിക്കുന്ന ഓപ്ഷനുകളെ അടിസ്ഥാനമാക്കി അന്ന് തന്നെ താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഹെൽപ് ലൈൻ നമ്പർ: 0471 – 2525300.
പി.ജി ദന്തൽ കോഴ്സ്: അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ വിവിധ സർക്കാർ ദന്തൽ കോളജുകളിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേയ്ക്കും, സ്വാശ്രയ ദന്തൽ കോളജുകളിലെ ന്യൂനപക്ഷ ക്വാട്ട / എൻ.ആർ.ഐ ക്വാട്ട ഉൾപ്പെടെ മുഴുവൻ സീറ്റുകളിലേയ്ക്കുമുള്ള 2023-24 അധ്യയന വർഷത്തെ പി.ജി ദന്തൽ കോഴ്സ് പ്രവേശനത്തിനായി www.cee.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ നൽകിയ വിദ്യാർഥികളുടെ അന്തിമ കാറ്റഗറി ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് 9ന് പ്രസിദ്ധീകരിച്ച താത്കാലിക കാറ്റഗറി ലിസ്റ്റ് സംബന്ധിച്ച് ആഗസ്റ്റ് 10 ഉച്ച 12 മണിവരെ വിദ്യാർഥികളിൽ നിന്നും ലഭിച്ച സാധുവായ പരാതികൾ പരിഹരിച്ചശേഷമാണ് കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. സർവ്വീസ് ക്വാട്ട വിഭാഗം കാറ്റഗറി ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
കീം: എഞ്ചിനീയറിംഗ് രണ്ടാംഘട്ട അലോട്ട്മെന്റ്, ആർക്കിടെക്ചർ ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2023ലെ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ്, ആർക്കിടെക്ചർ കോഴ്സിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് എന്നിവയുടെ താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് ‘KEAM 2023 – Candidate Portal’ ലെ ‘Provisional Allotment List’ എന്ന Menu Item ക്ലിക്ക് ചെയ്ത് അലോട്ട്മെന്റ് ലിസ്റ്റ് കാണാം.
ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികളുണ്ടെങ്കിൽ ceekinfo.cee@kerala.gov.in എന്ന ഇമെയിൽ മുഖാന്തിരം ആഗസ്റ്റ് 11 ഉച്ച 12 മണിക്കുള്ളിൽ അറിയിക്കണം. രണ്ടാംഘട്ട അലോട്ട്മെന്റ് ആഗസ്റ്റ് 11ന് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണണം. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
ഇംഗ്ലീഷ്, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ മാത്തമാറ്റിക്സ് തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 18ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. യോഗ്യത: എം.എസ്.സി മാത്തമാറ്റിക്സ് 55 ശതമാനം മാർക്ക്, NET / Phd. കൈമനം വനിതാ പോളിടെക്നിക് കോളജിന്റെ അധികാര പരിധിയിൽ വരുന്നതും ബാലരാമപുരം തേമ്പാമുട്ടത്തു പ്രവർത്തിക്കുന്നതുമായ സർക്കാർ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപക ഒഴിവുണ്ട്. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും, സെറ്റും യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 22ന് രാവിലെ 10 മണിക്ക് പോളി പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
വടകര കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. പ്രസ്തുത വിഷയത്തിൽ ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദമുള്ള (എം.ടെക്) ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 21ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0496 2536125, 2537225
ഹിന്ദി ട്രെയിനിംഗിന് അപേക്ഷിക്കാം
സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ അധ്യാപക കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അൻപത് ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കിൽ ബിഎ ഹിന്ദി പാസായവർക്കും അപേക്ഷിക്കാം. പ്ലസ് ടു രണ്ടാം ഭാഷ ഹിന്ദി അല്ലാത്തവർ പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സ് ജയിച്ചിരിക്കണം. പ്രായപരിധി : 17നും 35 മധ്യേ. പട്ടികജാതി, പട്ടികവർഗക്കാർക്കും മറ്റു പിന്നോക്കക്കാർക്കും സീറ്റ് സംവരണവും ഫീസിളവും ലഭിക്കും. അപേക്ഷ നൽകാനുള്ള അവസാന തിയ്യതി ആഗസ്റ്റ് 26. അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും : പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല ഫോൺ : 04734296496, 8547126028
ഉജ്ജ്വലബാല്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥതി സംരക്ഷണം, ഐ ടി, കൃഷി, മാലിന്യസംരക്ഷണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പനിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി പ്രാത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് നൽകുന്ന "ഉജ്ജ്വലബാല്യം" പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നാല് കുട്ടികൾക്കാണ് (രണ്ടു ഭിന്നശേഷി വിഭാഗം ഉൾപ്പെടെ) പുരസ്കാരം നൽകുന്നത്. കഴിവ് തെളിയിച്ച മേഖലയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ, പത്രകുറിപ്പുകൾ, കുട്ടിയുടെ പേരിൽ പ്രസിദ്ധികരിച്ചിട്ടുള്ള പുസ്തകങ്ങളുണ്ടെങ്കിൽ ആയതിന്റെ പകർപ്പ് കലാപ്രകടനങ്ങൾ ഉൾകൊള്ളുന്ന സി ഡി, പെൻഡ്രൈവ് എന്നിവ അപേക്ഷയോടൊപ്പം ഉൾക്കൊള്ളിക്കേണ്ടതാണ്. അപേക്ഷകൾ സെപ്റ്റംബർ 15 വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ജില്ലാ ശിശു സംരക്ഷണ ഓഫീസർ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് രണ്ടാം നില ബി.ബ്ലോക്ക് സിവിൽ സ്റ്റേഷൻ പി ഒ കോഴിക്കോട് 673020 എന്ന വിലാസത്തിൽ തപാൽ മുഖാന്തരമോ നേരിട്ടോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2378920,9946409664
ഓംബുഡ്സ്മാന് പ്രത്യേക സിറ്റിംഗ്
തൊഴിലുറപ്പ് പദ്ധതി, പി എം എ വൈ ഭവനപദ്ധതി എന്നിവ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനായി ആഗസ്റ്റ് 17ന് കോഴിക്കോട് ജില്ലാ എം ജി എന്‍ ആര് ഇ ജി എസ്, പി എം എ വൈ ഭവനപദ്ധതി ഓംബുഡ്സ്മാന് വി പി സുകുമാരന്‍ കാക്കൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രാവിലെ 11 മണി മുതല്‍ ഓംബുഡ്സ്മാൻ പ്രത്യേക സിറ്റിംഗ് നടത്തുന്നു. പി എം എ വൈ ഗുണഭോക്താക്കള്‍, എം ജി എന്‍ ആര് ഇ ജി എസ് തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് നേരിട്ട് പരാതികള്‍ നല്‍കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9495354042
സംസ്ഥാനത്തെ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ 9,10 ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ ബി സി; ഇ ബി സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായുള്ള പി എം -യശസ്വി/ ഒ ബി സി, ഇ ബി സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് (2023- 24) പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. www. egrantz.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദ വിവരങ്ങളടങ്ങിയ സര്‍ക്കുലര്‍ www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികളില്‍ നിന്ന് നിർദിഷ്ട മാതൃകയിലുള്ള അപേക്ഷകള്‍ പൂരിപ്പിച്ച് സ്കൂളുകളില്‍ സ്വീകരിക്കുന്നതിനുള്ള അവസാന തിയ്യതി : സെപ്റ്റംബർ 16. കൂടുതൽ വിവരങ്ങൾക്ക് 0495-2377786 എന്ന നമ്പറിലോ bcddcalicut@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.