തൃശ്ശൂര്‍: ചേറൂരില്‍ ഭര്‍ത്താവ് ഭാര്യയെ കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ചുകൊന്നു. ചേറൂര്‍ സ്വദേശി സുലി (46) ആണ് കൊല്ലപ്പെട്ടത്. ഉറങ്ങുമ്പോള്‍ കമ്പിപ്പാരക്കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ പോലീസ് കസ്റ്റഡിയിലായി.
വിദേശത്തായിരുന്ന ഉണ്ണികൃഷ്ണന്‍ മൂന്നുദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഇയാള്‍ പോലീസിലെത്തി കീഴടങ്ങുകയായിരുന്നു.
ഇരുവര്‍ക്കും ഒരു മകനുണ്ട്. പുലര്‍ച്ചയോടെയായിരുന്നു കൊലപാതകം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.