സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവ് സമാപനത്തിന്റെ ഭാഗമായി നെഹ്റുയുവ കേന്ദ്രയും എടച്ചേരി പഞ്ചായത്തും സംയുക്തമായി “മേരി മാട്ടി മേരി ദേശ്” പരിപാടി സംഘടിപ്പിച്ചു. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മിനി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.
ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യുണിറ്റ്, ഇരിങ്ങണൂർ നവയുഗ കലാ-സാംസ്കാരിക സമിതി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി 75 വൃക്ഷതൈകൾ നട്ടു. തുടർന്ന് പഞ്ച് പ്രാൺ പ്രതിജ്ഞയും ചൊല്ലി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമേഷ് മാസ്റ്റർ, വാർഡ് മെമ്പർ ശ്രീജ, നെഹ്റു യുവ കേന്ദ്ര കോർഡിനേറ്റർ അതുൽരാജ്, പ്രിൻസിപ്പൽ സിന്ധു, എൻ എസ് എസ് പ്രോഗ്രം ഓഫീസർ ശ്രുതി, ക്ലബ് ഭാരവാഹികളായ നവനീത് ജയേഷ്, പ്രണവ് എന്നിവർ പങ്കടുത്തു.