നാൽപ്പത്തൊന്ന് വർഷത്തെ സേവനത്തിനുശേഷം തപാൽ വകുപ്പിൽ നിന്നും മധ്യ മേഖലാ ഡയറക്ടർ കെ. കെ. ഡേവിസ് (ഇന്ത്യൻ പോസ്റ്റൽ സർവ്വീസസ്) ഇന്ന് വിരമിക്കുന്നു.
എറണാകുളം, കോട്ടയം, തൃശ്ശൂർ, ആലുവ എന്നീ തപാൽ ഡിവിഷനുകളിലും റെയിൽവേ മെയിൽ സർവീസസ്, തിരുവനന്തപുരം ഡിവിഷനിലും സീനിയർ സൂപ്രണ്ടന്റായും, തപാൽ ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ ജനറലായും. കേരള സർക്കിൾ ഡയറക്ടർ (ഹെഡ്ക്വാർടേഴ്സ്) ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എറണാകുളത്ത് അസിസ്റ്റന്റ് ഡയറക്ടർ (മെയിൽസ് 2006-08) തസ്തികയിലിരിക്കെ പിൻകോഡിൻറെ പ്രതിപാദനത്തിലും പ്രചാരണത്തിലും ഊന്നൽ നൽകി അതിനെ ജനകീയമാക്കി തീർത്തതിൽ ഇദ്ദേഹം സ്തുത്യർഹമായ പങ്കുവഹിച്ചിട്ടുണ്ട്.