വനിത ഐ.ടി.ഐയില്‍ ഹ്രസ്വകാല കോഴ്സുകള്‍
ഗവ. വനിത ഐ.ടി.ഐയില്‍ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്‌മന്റ് വിത്ത് സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ് , പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് വിത്ത് ജി എസ് ടി, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക് യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങള്‍ക്ക്: 8281723705
യോഗം ചേരുന്നു
വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യങ്ങൾ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാതല സ്റ്റുഡന്റസ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റിയുടെ യോഗം ജൂൺ 19 ന് രാവിലെ 10.30ന് കലക്ടറുടെ ചേംബറിൽ ചേരുമെന്ന് കൺവീനർ അറിയിച്ചു.
അനസ്‌തേഷ്യോളജിസ്റ്റ് ഒഴിവ്
ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തേക്ക് അനസ്‌തേഷ്യോളജിസ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത : അനസ്തേഷ്യോളജിയിലുള്ള എം.ഡി/ഡി.എന്‍.ബി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടുകൂടിയ ഡിപ്ലോമ ഇന്‍ അനസ്തേഷ്യ. പ്രതിഫലം : പ്രതിമാസം 1,00,000 രൂപ. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂൺ 19 ന് ഉച്ചയ്ക്ക് 12 മണിക്ക് അസൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
പി എസ് സി അറിയിപ്പ്
ജില്ലയിൽ തുറമുഖ വകുപ്പിൽ അസിസ്റ്റന്റ് ക്രെയിൻ ഡ്രൈവർ (ഇലക്ട്രിക്കൽ) തസ്തികയുടെ ( കാറ്റഗറി നമ്പർ 201/16) 28/04/2020 തിയ്യതിയിൽ നിലവിൽ വന്ന 178/2020/OLE നമ്പർ റാങ്ക് പട്ടികയുടെ മൂന്ന് വർഷ കാലാവധി 27/04/2023 ന് അർദ്ധരാത്രി പൂർത്തിയായതിനാൽ ഈ റാങ്ക് പട്ടിക 28/4/2023 പൂർവാഹനം പ്രാബല്യത്തിൽ റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.
ദർഘാസുകൾ ക്ഷണിച്ചു
ബേപ്പൂർ തുറമുഖത്തെ ജീവനക്കാർക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. ദർഘാസിന്റെ പുറം കവറിൽ ദർഘാസ് നം. സി1-1235/22 ‘തുറമുഖ ജീവനക്കാർക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ്’ എന്ന് രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ ജൂൺ 30ന് ഉച്ചക്ക് ഒരു മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. അന്നേദിവസം വൈകുന്നേരം 3 മണിക്ക് ദർഘാസുകൾ തുറക്കും. നിരതദ്രവ്യം 8,030 രൂപ. അടങ്കൽ തുക 3,21,200 രൂപ.
സാമഗ്രികൾ വിതരണം ചെയ്യേണ്ട കാലാവധി 30 ദിവസം. പ്രവൃത്തി പൂർത്തീകരിക്കേണ്ട കാലാവധി 90 ദിവസം. കൂടുതൽ വിവരങ്ങൾക്ക്: 04952414863
അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാരിന്റെ നൈപ്യുണ്യ വികസന മിഷനായ കേരളാ അക്കാഡമി ഫോര്‍ സ്‌ക്കില്‍സ് എക്സലന്‍സിന്റെ (കെയ്സ്) അക്രഡിറ്റേഷനോടു കൂടി സ്പോര്‍ട്സ് മാനേജ്മെന്റ്, സ്പോര്‍ട്സ് എൻജിനീയറിംഗ് ഗവേഷണ പരിശീലന സ്ഥാപനമായ സ്പോര്‍ട്സ് ആന്‍ഡ് മാനേജ്മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ് എം ആര്‍ ഐ) നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. സ്പോര്‍ട്സ് മാനേജ്മെന്റ്, സ്പോര്‍ട്സ് എൻജിനീയറിംഗ്, സ്പോര്‍ട്സ് സൈക്കോളജി, സ്പോര്‍ട്സ് ഫെസിലിറ്റി മാനേജ്മെന്റ് കോഴ്സുകളിലേക്കാണ് അഡ്മിഷൻ. പ്ലസ്ടു, ബിരുദം, എൻജിനീയറിംഗ്, എം ബി എ എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്ക് വിവിധ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8891675259, 9746868505, 7902633145