കണ്ണൂർ∙ പോക്സോ കേസ് പ്രതിയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കൈതേരി പതിനൊന്നാം മൈലിലെ വി.പി.ഹൗസിൽ ധർമ്മരാജനാണ് മരിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 2019ലാണ് കൂത്തുപറമ്പ് പൊലീസ് ധർമ്മരാജനെ അറസ്റ്റ് ചെയ്തത്.
മൊബൈൽ ഫോണിൽ വിഡിയോ ചിത്രീകരിക്കാനുള്ള ‘ടിക് ടോക്’ സംബന്ധിച്ച പരിശീലന ക്യാംപിൽ പങ്കെടുപ്പിക്കാനെന്ന പേരിൽ പ്ലസ്ടു വിദ്യാർഥിനിയെ തിരുവനന്തപുരത്തെത്തിച്ചു പീഡിപ്പിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്. കൂത്തുപറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ധർമ്മരാജനും പെൺകുട്ടിയെ പീഡിപ്പിച്ചതായി തെളിഞ്ഞത്. സംഭവത്തിൽ അന്ന് അഞ്ച് പേർ അറസ്റ്റിലായിരുന്നു.

