Kerala News

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് മുഖ്യ മന്ത്രി

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ . തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പിണറായി വിജയൻ വിദ്യാർത്ഥികൾക്ക് ആശംസ അറിയിച്ചത്. വിദ്യാർത്ഥികൾക്ക് പുറമെ വിജയത്തിനായി പരിശ്രമിച്ച അധ്യാപകർക്കും വിദ്യാഭ്യസ വകുപ്പിനും മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

പിണറായി വിജയൻറെ ഫേസ്ബുക്ക് പോസ്റ്റ്

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ.
ഇക്കുറി 4,19,128 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 99.70 ശതമാനം കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി എന്നത് സന്തോഷകരമായ കാര്യമാണ്. വിജയശതമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.44 ശതമാനത്തിന്റെ വർദ്ധനവാണ് ഈ അദ്ധ്യയന വർഷം ഉണ്ടായിരിക്കുന്നത്. 68,604 വിദ്യാർത്ഥികൾക്കാണ് ഇത്തവണ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 44,363 ആയിരുന്നു. 24,241 കുട്ടികളുടെ വർദ്ധനവ്. ഇത്തവണ 2581 സ്കൂളുകൾ നൂറുശതമാനം വിജയം കൈവരിക്കുകയുണ്ടായി. നൂറുശതമാനം വിജയം നേടിയ സ്കൂളുകളിൽ 951 എണ്ണവും സർക്കാർ സ്കൂളുകൾ ആണെന്നത് അഭിമാനകരമാണ്. 1191 സർക്കാർ എയ്ഡഡ് സ്കൂളുകളും നൂറുമേനി നേട്ടം നേടുകയുണ്ടായി. നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇത്തരത്തിൽ നേട്ടം കൊയ്യുന്നത് ആഹ്ലാദകരമായ വാർത്തയാണ്.
മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഈ വിജയത്തിനുപിന്നിൽ പ്രവർത്തിച്ച അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും അഭിനന്ദിക്കുന്നു. ഉപരിപഠനത്തിന് ഇത്തവണ യോഗ്യത നേടാൻ സാധിക്കാതെ പോയവർ സങ്കടപ്പെടേണ്ടതില്ല. അവർ നിരാശരാകാതെ അടുത്ത പരീക്ഷയിൽ വിജയിക്കാനാവാശ്യമായ പരിശ്രമങ്ങൾ തുടരണമെന്നുകൂടി അഭ്യർത്ഥിക്കുകയാണ്.
എല്ലാ കൂട്ടുകാർക്കും ആശംസകൾ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!