കുന്ദമംഗലം; കുന്ദമംഗലത്ത് വീടുകളിലേക്ക് ഗ്യാസ് കണക്ഷന് നല്കാന് വിതരണ പൈപ്പ് ലൈന്‍
സ്ഥാപിക്കുന്നതിന് നടപടിയായതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
ഉണ്ണികുളത്തുള്ള ഗെയില്‍ വാതക പൈപ്പ്ലൈന് സ്റ്റേഷനില്‍ നിന്നും നാഷണല്‍ ഹൈവേ 766
ന്റെ ഓരത്തുകൂടിയാണ് വിതരണ ലൈനുകള്‍ സ്ഥാപിക്കുന്നത.് കുന്ദമംഗലത്തെ ഇന്ത്യന്‍
ഓയില്‍ കോര്പ്പറേഷന് പെട്രോള്‍ പമ്പ് വരെ സ്ഥാപിക്കുന്ന പൈപ്പ് ലൈനില്‍ നിന്ന് പെട്രോള്‍
പമ്പില്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിറക്കുന്നതിനുള്ള പോയന്റും സ്ഥാപിക്കും.
വിതരണ പൈപ്പ് ലൈനില്‍ നിന്ന് വീടുകളിലേക്ക് ഗ്യാസ് കണക്ഷനുകള്‍ ലഭ്യമാക്കും.
അടുത്ത മഴക്കാലത്തിന് മുമ്പായി പ്രവൃത്തി പൂര്‍ത്തീകരിക്കുന്ന വിധത്തിലാണ് പദ്ധതി
ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതുവഴി ചെലവുകുറഞ്ഞ പാചകവാതകം
ലഭ്യമാവുന്നതിനുള്ള സൗകര്യം പൊതുജനങ്ങള്‍ക്ക് ലഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.