പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാരന്റെ മൂക്കിന് പരുക്കേറ്റു. കോട്ടയം പാമ്പാടി പൊലീസ് സ്റ്റേഷനിലെ ജിബിൻ ലോബോക്കാണ് പരുക്കേറ്റത്. പാമ്പാടി നെടുങ്കുഴി സ്വദേശി സാമാണ് പൊലീസ് സംഘത്തെ ആക്രമിച്ചത്. പ്രതിയെ പിടികൂടുന്നതിനിടെയായിരുന്നു സംഭവം. ആക്രമണ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. പരുക്കേറ്റ പൊലീസുകാരനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു.