കുന്ദമംഗലം: 20ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ പ്രതികളെ സിജെഎം കോടതി റിമാൻഡ് ചെയ്തു. കുന്ദമംഗലം ബസ്റ്റാന്റിന് പിൻഭാഗത്ത് നിന്ന് ഇന്നലെ 20 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ പൂവ്വാട്ട് പറമ്പ് സ്വദേശി അർഷാദിനേയും കുറ്റിക്കാട്ടൂർ സ്വദേശി സംശുദീൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിലെ മുഖ്യ പ്രതിയായ അർഷാദ് കഞ്ചാവ് കടത്തിയ കേസിൽ ആന്ധ്രാപ്രദേശിൽ ജയിൽ ശിക്ഷ അനുഭവിച്ചതാണെന്ന് പോലീസ് വ്യക്തമാക്കി. സ്വന്തം ആവശ്യത്തിനും വിൽപ്പനയ്ക്കുമായി ബാംഗ്ലൂരിൽ നിന്നും എത്തിക്കുന്ന കഞ്ചാവാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പിടിച്ചെടുത്തത്. കഞ്ചാവ് വിൽപ്പനയ്ക്കായി മൊബൈൽ ഫോണുകളും ഫോൺ നമ്പറുകളും മാറി ഉപയോഗിക്കുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട് .
കുന്ദമംഗലം സ്കൂൾ പരിസരം കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വിൽപ്പന വ്യാപകമായതിനെ തുടർന്ന് പോലീസ് കുന്ദമംഗലം ബസ്റ്റാന്റിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. കുന്ദമംഗലം എസ് ഐ മുഹമ്മദ് അഷ്‌റഫ്, എസ് ഐ അബ്ദുറഹ്മാൻ, ജിതേഷ് തുടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.