കൂന്ദമംഗലം: ഒരു അപകടത്തെ തുടർന്ന് അരക്ക് താഴെ തളർന്ന ഒരു മൃഗത്തോടാണ് ഈ ക്രൂരത എന്നറിയുമ്പോൾ മൃഗസ്നേ ഹികൾക്ക് മാത്രമല്ല അന്നം കഴിക്കുന്ന ആർക്കും പ്രയാസം തോന്നും. രണ്ട് കാലുകൾക്കും ചലന ശേഷിയില്ലാത്ത ഈ പാവം സുനകപുത്രിക്ക് നാട്ടുകാരുടെ സഹായം കൊണ്ട് മാത്രമാണ് ജീവൻ നിലനിൽക്കുന്നത്. ഒരു അപകടത്തെ തുടർന്ന് പ്രയാസകരമായ അവസ്ഥയിൽ ജീവിക്കുന്ന വിവരം അറിഞ്ഞ് കുന്ദമംഗലത്തെ ഒരു കുടുംബം ഇതിന് വേണ്ട എല്ലാ ശുശ്രൂഷകളൂം ഭക്ഷണവും നൽകിയതോടെയാണ് ഈ പാവത്തിന് ജീവൻ തിരിച്ചു കിട്ടിയത് . ദിവസവും ഈ ദമ്പതികൾ രാവിലെ ഓഫീസിലേക്ക് പോവുമ്പോൾ ഭക്ഷണം നൽകുന്ന പതിവുണ്ട്. മായനാട് ഭാഗത്ത് ദിവസവും ഇവരുടെ വരവും നോക്കി ഈ മിണ്ടാപ്രാണി കാത്തിരിക്കും.രാവിലെ 9 മണിയോടെ ഇവരുടെ കാറിന്റെ ഹോൺ ശബ്ദിക്കുന്നതോടെ ഇഴഞ്ഞ് ഇഴഞ്ഞ് വരുന്ന കാഴ്ച ആരെയും കരളലലിയിപ്പിക്കും വർഷങ്ങളായി ഈ കുടുംബം ഇതേ പോലെ അലഞ്ഞു നടക്കുന്ന നായ്ക്കൾക്ക് ഭക്ഷണം കൊടുക്കാൻ തുടങ്ങിയിട്ട്. ഇതു വരെ ആ മുറ മുടങ്ങിയിട്ടില്ല. ഭക്ഷണപ്പൊതിയുമായി ചെല്ലാറുള്ള സ്ഥലത്ത് എത്തിയപ്പോൾ ഈ പാവം മൃഗത്തെ കാണാതിരുന്നപ്പോൾ തിരക്കിയപ്പോഴാണ് അറിയുന്നത് ഒരു പറ്റം ആളൂകൾ വന്ന് വദ്ധികരണ ശാസ്ത്രക്രിയക്ക് കൊണ്ട് പോയതാണെന്ന്. രണ്ട് ദിവസത്തെ തെരച്ചിലിനൊടുവിൽ കൊണ്ടു പോയവരെ കണ്ടെത്തിയെങ്കിലും പട്ടിയെ അതിന്റെ വാസ സ്ഥലത്ത് എത്തിച്ചിട്ടില്ല. അലഞ്ഞു നടക്കുന്ന നായ്ക്കൾ അപകട കാരികളാവാൻ കാരണമായി ഇവർ പറയുന്നത് ഭക്ഷ്യസാധനങ്ങൾ വലിച്ചെറിയുന്നതാണു് ഇവർ പറയുന്നു.നായപ്രേമം നേരത്തെയുണ്ട് ഈ ദമ്പതിമാർക്ക് .വീട്ടിലെ സ്നേഹിച്ചു വളർത്തിയ നായ ചത്തതിന് ശേഷമാണ് ഇവർക്ക് അതിന്റെ വിഷമം മാറാൻ വേണ്ടി അലഞ്ഞു നടക്കുന്ന നായ്ക്കൾക്ക് ഭക്ഷണം കൊടുക്കാനും പരിചരിക്കാനുമുള്ള പ്രചോദനം ഇവർക്കുണ്ടായത് . ഇവർ സ്നേഹിച്ചു വളർത്തിയ നായ ചത്തതിന് ശേഷം ഇവർ അടക്കിയ രീതി എല്ലാ ചങ്ങുകളോടെയുമാണ് മറവ് ചെയ്തത്.
ദിവസവും അവിടെ വിളക്ക് കത്തി.ക്കന്ന പതിവും ഇവർക്കുണ്ട്. അങ്ങിനെയുള്ള ഒരു കുടുംബ സംരക്ഷണത്തിലുള്ള പട്ടിക്കാണു് ഈ ഗതി എന്നോർക്കണം.