കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് മൂക്കിന് പരിക്ക് .ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെന്റിന്റെ സമീപത്തുവെച്ച് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റത്. കുന്ദമംഗലം പാസഞ്ചർ ഓട്ടോഡ്രൈവർ അഷ്റഫിനാണ് പരിക്കേറ്റത്.
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട കാർ മർക്കസ് ഭാഗത്ത് നിന്ന് വരുന്ന ഓട്ടോറിക്ഷയ്ക്ക് ഇടിക്കുകയായിരുന്നു.അപകടത്തിൽ മൂക്കിന് പരിക്കേറ്റ അഷറഫിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രാത്ഥമിക ചിത്സക്കായി കൊണ്ട് പോയി. അതേസമയം കാറുകൾ ഭാഗികമായി തകർന്നതായാണ് റിപ്പോർട്ട്.