സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ന്യൂ ഇയർ ആഘോഷങ്ങൾക്ക് നിയന്ത്രങ്ങളുണ്ട്. ജനുവരി 2 വരെ കേരളത്തിൽ രാത്രി കാല നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പുതുവർഷത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കവെ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ രസകരമായ മുന്നറിയിപ്പുമായി കേരളാപോലീസും രംഗത്തെത്തി, ഔദ്യോഗിക പേജില്‍ ട്രോളായാണ് മുന്നറിയിപ്പ് പങ്കുവെച്ചിരിക്കുന്നത്. കല്ല്യാണ രാമനിലെ പ്രസിദ്ധമായ ‘MELCOW’ മീമിലാണ് ട്രോള്‍ തയ്യാറാക്കിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ പാലിക്കാതെ ‘അലമ്പുണ്ടാക്കുന്നവർക്ക് ലോക്കപ്പിനുള്ളില്‍ ഡിജെ പാർട്ടിയും കേക്ക് മുറിക്കലും സൗജന്യമാണെന്ന് പോലീസ് പറയുന്നു.