സഹപാഠിയെ വെടിവെച്ചു കൊന്ന് പതിനാലുകാരന്‍. വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലാണ് സംഭവം നടന്നത്. സഹപാഠിക്കു നേരെ മൂന്ന് തവണ വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തുവെന്നാണ് റിപ്പേര്‍ട്ട്. ക്ലാസ്മുറിയിലെ ഇരിക്കുന്ന സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തര്‍ക്കത്തിനൊടുവില്‍ വിദ്യാര്‍ത്ഥി വീട്ടില്‍ ചെന്ന് അമ്മാവന്റെ തോക്കെടുത്ത് വന്ന് സഹപാഠിയെ വെടിവെക്കുകയായിരുന്നു.
”ബുലന്ദ്ഷഹറിലെ സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഇരിക്കുന്ന സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ വീട്ടിലേക്ക് ചെന്ന് അമ്മാവന്റെ തോക്കെടുത്ത് വന്ന് വെടിവെക്കുകയായിരുന്നു. ലൈസന്‍സുള്ള തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചത്,” കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സന്തോഷ് കുമാര്‍ സിങ് പറഞ്ഞു.
ആര്‍മിയിലെ ഉദ്യോഗസ്ഥനാണ് കുട്ടിയുടെ അമ്മാവന്‍. ലീവിന് വീട്ടില്‍ വന്നതായിരുന്നു ഇദ്ദേഹം. സംഭവസ്ഥലത്തുവെച്ചു തന്നെയാണ് വിദ്യാര്‍ത്ഥിയെ കസ്റ്റഡിയില്‍ എടുത്തത്.