Kerala News

രാജന്‍-അമ്പിളി ദമ്പതികളുടെ സംരക്ഷണം; സര്‍ക്കാര്‍ തീരുമാനം ഇന്ന്

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാ ഭീഷണിക്കിടെ തീപ്പൊള്ളലേറ്റ് മരിച്ച രാജന്‍-അമ്പിളി ദമ്പതിമാരുടെ മക്കളായ രാഹുലിന്റെയും രഞ്ജിത്തിന്റെയും സംരക്ഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടാകും. കുട്ടികള്‍ക്ക് വീട് വെച്ചുകൊടുക്കുകയോ നഗരസഭയുടെ ഫഌറ്റ് അനുവദിക്കുകയോ ചെയ്യാമെന്നാണ് ജില്ല കളക്ടര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ സഹായം ഉള്‍പ്പെടെയുള്ള കാര്യത്തിലും കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക. തഹസില്‍ദാരുടെ പക്കല്‍ നിന്നും വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച റിപ്പോര്‍ട്ടും വരാനുണ്ട്. രാജനും അമ്പിളിയും മരിക്കാനിടയായ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് റൂറല്‍ എസ്പിയും അന്വേഷിക്കുന്നുണ്ട്. അതിന്റെ റിപ്പോര്‍ട്ടും ഇന്ന് ഡിജിപിക്ക് നല്‍കിയേക്കും.

22നാണ് ആത്മഹത്യാശ്രമത്തിനിടെ രാജനും അമ്പിളിക്കും ഗുരുതരമായി പൊള്ളലേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെ, മക്കളായ രാഹുലും രഞ്ജിത്തും അനാഥരായി. വസ്തു സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ പരിഗണനയിലിരിക്കെ ആയിരുന്നു രാജനെയും കുടുംബത്തെയും കുടിയിറക്കാന്‍ അഭിഭാഷക കമ്മീഷനെത്തിയത്. അയല്‍വാസി വസന്തയുടെ പരാതിയില്‍ ഒരു വര്‍ഷമായി തുടരുന്ന നിയമയുദ്ധമാണ് രാജന്റെയും അമ്പിളിയുടെയും മരണം വരെയെത്തിയിരിക്കുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!