News

മണാലിയിലേക്ക് യാത്രപോയ ബസ്സ് അപകടത്തില്‍പ്പെട്ടു


3 പേര്‍ക്ക് പരുക്ക്

മണാലിയിലേക്ക് യാത്രപോയ എംഇഎസ് കോളേജ് ഡിഗ്രി ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ്സ് അപകടത്തില്‍പ്പെട്ടു. കോളേജില്‍ നിന്ന് യാത്രപോയ 51 കുട്ടികളും മൂന്ന് അദ്ധ്യാപകരുമടങ്ങുന്ന സംഘമുള്ള ബസ്സാണ് ഇന്ന് രാവിലെ അപകടത്തില്‍പ്പെട്ടത്. ബിലാസ്പൂരില്‍വെച്ചാണ് അപകടം. കൈക്ക് പരിക്ക് പറ്റിയ മൂന്ന് കുട്ടികളെ ചണ്ഡീഗടിലെ പിജിഐ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. അര്‍ഷാദ്, അനന്തിക, ഷാനു അൻസൽ, എന്നീ കുട്ടികള്‍ക്കാണ് കൈക്ക് പരിക്കേറ്റത്. ബാക്കി 31 ഓളം പേര്‍ക്ക് ചെറിയ പരിക്കുകളേയുള്ളു. കൈക്ക് പരുക്കറ്റവരെ ചണ്ഡീഗടിലേക്ക് അയച്ചിട്ടുണ്ട്.

ബസ്സിന്റെ ടയര്‍ പൊട്ടിയതാണ് അപകട കാരണമെന്നാണ് സംശയം. ഷാഫി, ഷാഹിന, റാസിഖ് എന്നീ മൂന്ന് അദ്ധ്യാപകരായിരുന്നു കുട്ടികളോടൊപ്പമുണ്ടായിരുന്നത്.
28ാം തിയ്യതിയായിരുന്നു കോളേജില്‍ നിന്ന് യാത്ര പുറപ്പെട്ടത്. ഇന്നലെ ഡല്‍ഹിയില്‍ നിന്ന് ബസ്സില്‍ മണാലിയിലേക്ക് പോവുകയായിരുന്നു. വലിയ ഗര്‍ത്തത്തിലേക്ക് വണ്ടി ചരിഞ്ഞെങ്കിലും താഴേക്ക് വീഴാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!