പോലൂര് : പോലൂര് എ എം എല്‍ പി സ്കൂളില്‍ ഈ വര്‍ഷവും ‘എന്റെ വീട്ടിലും വിദ്യാലയത്തിലും പച്ചക്കറി കൃഷി നടീല്‍’ നടത്തി. പരിപാടി വാര്‍ഡ് മെമ്പര്‍ കെ പി ബീവി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ രാജീവ് സാര്‍ കുട്ടികളുടെ സമ്പാദ്യ പദ്ധതിയായ നിധി കുടുക്ക ഉദ്ഘാടനം ചെയ്തു. കുരുവട്ടൂര്‍ കൃഷി ഓഫീസര്‍ രമ്യ എം കുട്ടികള്‍ക്ക് വീട്ടിലേക്ക് വിത്ത് വിതരണോദ്ഘാടനവും കൃഷിക്ക് ആവശ്യമായ സാങ്കേതിക വിവരങ്ങള്‍ പറഞ്ഞ് കൊടുക്കുകയും ചെയ്തു. മുന്‍ വാര്‍ഡ് മെമ്പര്‍ ടീ മായിന്‍ മാസ്റ്റര്‍,
ടി സി മുഹമ്മദ് മാസ്റ്റര്‍, മനേജര്‍ അബ്ദുറഹീം എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് പിടിഎ പ്രസിഡണ്ട് റഷീദ് കോണട്ട് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകന് എം യൂസഫ് സിദ്ദീഖ് സ്വാഗതവും എസ് ആര് ജി കണ്‍വീനര്‍
എം ജസീല ടീച്ചര്‍ നന്ദി പറഞ്ഞു.
പോലൂര് എ എം എല്‍ പി സ്കൂളില്‍ ‘എന്റെ വീട്ടിലും വിദ്യാലയത്തിലും പച്ചക്കറി കൃഷി നടീല്‍’ നടത്തി

