സർക്കാർ നടത്തുന്ന വ്യാപാര ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് നവംബർ 3 ചൊവ്വാഴ്ച രാവിലെ 10 മുതൽ 12 മണി വരെ പഞ്ചായത്ത് ഓഫീസുകൾ, സർക്കാർ ഓഫീസുകൾ എന്നിവ കേന്ദ്രീകരിച്ച് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ ധർണാസമരം പ്രഖ്യാപിച്ചു.
വ്യാപാരികൾ ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ഏകോപന സമിതി ഗ്രാമ പഞ്ചായത്ത് ഓഫീസുകളുടെയും, സർക്കാർ സ്ഥാപനങ്ങളുടെയും മുന്നിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് 11 വിവിധ ആവശ്യങ്ങൾ എഴുതിയ പ്ലെകാർഡ്, കൊടി എന്നിവ പിടിച്ചു കൊണ്ടാണ് പ്രതിഷേധ ധർണ സമരം നടത്തുക
ഈ സമരത്തിൻറെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 10 മുതൽ 12 വരെ എല്ലാ കടകളും തുറന്നു വെച്ചു കൊണ്ട് വ്യാപാരം നിർത്തിവെച്ച് കടകളിൽ ഉള്ള തൊഴിലാളികളും എല്ലാ വ്യാപാരികളും കടകൾക്ക് പുറത്തു പ്ലെകാർഡ് പിടിച്ചു കൊണ്ട് സമരത്തിൽ പങ്കാളികളാവും എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിഅറിയിച്ചു.