Local

പെരിങ്ങളം റോഡിലെ ഇലക്ട്രിക് ടവര്‍ അപകടാവസ്ഥയില്‍;ജനങ്ങള്‍ ഭീതിയില്‍

കുന്ദമംഗലം; പെരിങ്ങളം റോഡിലെ മുപ്രത്ത്കുന്ന് ചരിവില്‍ എലക്ട്രിസിറ്റി ഇലവന്‍ കെവി ലൈനിന് താഴത്ത് മണ്ണെടുത്തതിനെത്തുടര്‍ന്ന് ടവര്‍ അപകടാവസ്ഥയില്‍. ടവറിന് നേരെ താഴെ നിര്‍മാണപ്രവൃത്തിക്കായി മണ്ണെടുത്തിരുന്നു. തുടര്‍ന്ന് ശക്തമായ മഴയും പെയതതോടെ മതില്‍ പൊതിര്‍ന്ന് ടവറിനടുത്ത് വിള്ളല്‍ വീണിട്ടുണ്ട്. വിഷയത്തില്‍ പരിസരവാസികള്‍ വളരെ ആശങ്കയിലാണ്.പലര്‍ക്കും ടവര്‍ മറിഞ്ഞുവീഴുമോ എന്ന പരിഭ്രാന്തിയുണ്ട്. ടവര്‍ മാറ്റി സ്ഥാപിക്കുന്നതിനാണ് താഴെ കോണ്‍ഗ്രീറ്റ് ഭിത്തി ഉണ്ടാക്കുന്നത്. അതിനായി മണ്ണ് മാന്തിയതിന് ശേഷം ചെറിയ തോതില്‍ മണ്ണൊലിപ്പ് ഉണ്ട് കൂടാതെ നിലവില്‍ ടവര്‍ മണ്ണിലാണോ സ്ഥാപിച്ചിരിക്കുന്നത് എന്ന് അറിയാന്‍ കഴിയാത്തിതിനാലും പ്രദേശവാസികളുടെ ആശങ്ക വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!