National News

മകന്റെ ജന്മദിനത്തിൽ സമ്മാനത്തെചൊല്ലി തർക്കം; കത്രിക കൊണ്ട് ഭാര്യയെയും അമ്മയെയും കുത്തിക്കൊന്ന് യുവാവ്

ന്യൂഡൽഹി ∙ മകന്റെ ജന്മദിനത്തിൽ കൈമാറിയ സമ്മാനത്തെച്ചൊല്ലിയുള്ള തർക്കം ഡൽഹിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി യുവാവ്. ഡൽഹിയിലെ രോഹിണിയിൽ ശനിയാഴ്ചയാണ് സംഭവം.

കുസും സിൻഹ (63), മകൾ പ്രിയ സേഗൽ (34) എന്നിവരെ കൊലപ്പെടുത്തിയ യോഗേഷ് സേഗൽ (36) ആണ് അറസ്റ്റിലായത്. ഇരുവരെയും കത്രിയ ഉപയോഗിച്ച് യോഗേഷ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഈ മാസം 28ന് യോഗേഷിന്റെയും പ്രിയയുടെയും മകന്റെ ജന്മദിനമായിരുന്നു. ഇതിന്റെ ആഘോഷച്ചടങ്ങിനാണ് കുസും മകളുടെ ഫ്ലാറ്റിലെത്തിയത്. ചടങ്ങിനിടെ മകനു നൽകിയ സമ്മാനത്തെച്ചൊല്ലി യോഗേഷും പ്രിയയും തമ്മിൽ തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു.

ഇതു പരിഹരിക്കുന്നതിനു വേണ്ടി കുസും, സ്വന്തം വീട്ടിലേക്കു മടങ്ങാതെ മകൾക്കൊപ്പം തങ്ങുകയായിരുന്നു. ശനിയാഴ്ച രാവിലെ കുസുമിനെയും പ്രിയയെയും ഫോണിൽ വിളിച്ചിട്ടു കിട്ടാത്തതിനെ തുടർന്ന് കുസുമിന്റെ മകൻ മേഘ് സിൻഹ, രോഹിണിയിലെ സെക്ടർ -17ലുള്ള ഫ്ലാറ്റിലെത്തി.

ഫ്ലാറ്റ് പുറത്തുനിന്നു പൂട്ടിയിരിക്കുന്നതും വാതിലിനു സമീപം രക്തക്കറകളും കണ്ടതിനെ തുടർന്ന് ഇയാൾ പൊലീസിൽ വിവരമറിയിച്ചു. പിന്നാലെ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന അമ്മയെയും സഹോദരിയെയുമാണ് കണ്ടത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!