Kerala News

പാറമേക്കാവ് ക്ഷേത്ര പറമ്പിൽ തഴച്ച് വളർന്ന് കഞ്ചാവ് ചെടികൾ

പാറമേക്കാവ് ക്ഷേത്ര പറമ്പിൽ നിന്നും രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. ക്ഷേത്രത്തിന്റെ ആനയെ കെട്ടുന്ന സ്ഥലത്ത് പാതയോരത്തോട് ചേർന്നുള്ള ഭാഗത്താണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഒന്നര ആൾ പൊക്കത്തിലുള്ള ചെടികൾ പൊന്തക്കാടിനുള്ളിൽ തഴച്ചുവളരുകയായിരുന്നു.

കാടുവെട്ടി തെളിക്കുന്നതിനിടെ സംശയം തൊഴിലാളികൾ പാറമേക്കാവ് ക്ഷേത്ര അധികൃതരോട് ഇക്കാര്യം പറയുകയായിരുന്നു. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ എക്‌സൈസ് വകുപ്പിനെ വിവരം അറിയിച്ചു. എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് അന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്ക്വാഡ് അംഗങ്ങൾ വന്ന് പരിശോധിച്ച് ചെടി കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു.

കഞ്ചാവ് നട്ടുവളർത്തിയതായി തോന്നുന്നില്ലെന്നും കഞ്ചാവ് ഉപയോഗിച്ചതിന് ശേഷം വലിച്ചെറിഞ്ഞ അവശിഷ്ടങ്ങളിൽ നിന്നും വളർന്നതാവാനുള്ള സാധ്യതയാണെന്നും സംഘം വിലയിരുത്തി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!