Kerala

സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പൂര്‍ണമായും നിരോധിച്ചു

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പൂര്‍ണമായും നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങി. പരസ്യത്തിനും പരിപാടികള്‍ക്കും പരിസ്ഥിതി സൗഹൃദവും റീസൈക്ലിംഗ് ചെയ്യാനും കഴിയുന്ന വസ്തുക്കള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പരിപാടികള്‍ക്കും ഇത് ബാധകമാണ്.

പിവിസി ഫ്‌ലക്‌സില്‍ ഇനിയും പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങളില്‍നിന്നും ആദ്യപടിയായി പിഴയീടാക്കും. നിയമലംഘനം തുടരുകയാണെങ്കില്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കാനാണ് തീരുമാനം. ഫ്‌ലക്‌സ് നിര്‍മ്മാണത്തിനായി തുണി, പേപ്പര്‍, പോളി എത്തിലിന്‍ തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കണമെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിര്‍ദ്ദേശം. പ്രിന്റ് ചെയ്യുന്ന ഉപഭോക്താവിന്റെ പൂര്‍ണ വിവരങ്ങള്‍ പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തില്‍ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പരിപാടി കഴിഞ്ഞാല്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തുനിന്നും ബോര്‍ഡുകള്‍ മാറ്റാത്തപക്ഷം പിഴയീടാക്കാനും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!