പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റിന്റെ സമയം നീട്ടി.നാളെ വൈകിട്ട് അഞ്ചു മണി വരെയാണ് നീട്ടിയത്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ചാണ് നടപടി സ്വീകരിച്ചത്.വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് പരിശോധിക്കുന്നതിനും തിരുത്തൽ വരുത്തുന്നതിനുമുളള സമയം ഇന്ന് അവസാനിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇതാണ് നീട്ടിയത്.ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതിന് ശേഷം തിരുത്തലിന് വേണ്ടിയും ഓപ്ഷൻ മാറ്റുന്നതിന് വേണ്ടിയും സൈറ്റിൽ പ്രവേശിച്ച വിദ്യാർത്ഥികളിൽ ഭൂരിഭാഗത്തിനും സെർവർ ഡൌൺ ആയതിനാൽ ഇതിന് കഴിഞ്ഞില്ല.കൂടുതൽ സെർവറുകൾ ഉപയോഗിച്ച് പ്രശ്നം പരിഹരിച്ചെന്ന് മന്ത്രി അറിയിച്ചെങ്കിലും വളരെയേറെ കുട്ടികൾക്ക് ഇനിയും തിരുത്തലിന് സാധിച്ചിട്ടില്ല.
പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് സമയം നീട്ടി;വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ച് നടപടി

