കോഴിക്കോട്ട് വാഹന പരിശോധനക്കിടെ എസ് ഐ ക്കു നേരെ ആക്രമണം.എസ്ഐ എസ്.അഭിഷേകിനും ഡ്രൈവർ മുഹമ്മദ് സക്കറിയയ്ക്കുമാണ് പരുക്കേറ്റത്. പുലർച്ചെ മൂന്നുമണിക്കാണ് സംഭവം. പാളയത്തു വെച്ചാണ് ആക്രമണം ഉണ്ടായത്. കോട്ടപറമ്പ് സ്വദേശി വിപിൻ പത്മനാഭൻ, പുതിയാപ്പ സ്വദേശി ശിഹാബ് എന്നിവരാണ് അറസ്റ്റിലായത്. സംശയസ്പദമായ സാഹചര്യത്തിൽ സംഘം ചേർന്ന് നിന്നവരെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായത്. വിവരം തിരക്കാനെത്തിയ എസ്.ഐയോട് മദ്യപ സംഘം തട്ടിക്കയറുകയും പിന്നാലെ അസഭ്യം പറയുകയും, എസ്.ഐയെ അക്രമിക്കുകയുമായിരുന്നു. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ 2 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.എസ്ഐയുടെ കൈയ്ക്കും ഡ്രൈവറുടെ തലയ്ക്കുമാണ് പരുക്കേറ്റത്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ കേസെടുത്തു.
കോഴിക്കോട് വാഹന പരിശോധനയ്ക്കിടെ എസ്ഐക്ക് നേരെ ആക്രമണം;2 പേർ അറസ്റ്റിൽ

