തിരുവനന്തപുരം: ദുരിതം പേറിയ കോവിഡ് കാലം പ്രൈവറ്റ് ബസ്സ് ജീവനക്കാരെ നയിച്ചത് അനിശ്ചിത കല അടച്ചിലിലേക്ക്. അനിശ്ചിതകാലത്തേക്ക് നിരത്തില്‍ നിന്നൊഴിയുന്നതായി കാണിച്ച് ഒന്‍പതിനായിരത്തോളം ബസുകള്‍ സര്‍ക്കാരിന് ജി ഫോം നല്‍കി.
നിലവിൽ പ്രതിസന്ധികൾ രൂക്ഷമായപ്പോൾ കൈ പിടിച്ചുയർത്താൻ ആരും തന്നെ ഇവർക്കൊപ്പം ഉണ്ടായിരുന്നില്ല. സഹായങ്ങൾ അഭ്യർത്ഥിച്ചു, പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു എന്നിട്ടും മുൻപോട്ട് പോകാൻ കഴിഞ്ഞില്ല. എല്ലാം സഹിച്ച് വാഹനങ്ങൾ നിരത്തിൽ ഇറക്കിയപ്പോൾ കയറാൻ ആളുകളുമില്ല. ദിവസേന വണ്ടിയിൽ അടിക്കുന്ന ഇന്ധന ചിലവ് പോലും ലഭിക്കുന്നില്ല
ബസിന് യാത്രക്കാരുടെ കുറവും ഇന്ധനച്ചെലവും കാരണം 900 രൂപയാണ് പ്രതിദിന നഷ്ടം. ഈ രീതിയില്‍ മുന്നോട്ടു പോകാനാകാത്തതുകൊണ്ടാണ് അടുത്തദിവസം മുതല്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നത്.
ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്നാണ് ബസുടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. എന്നാല്‍, സമയം നീട്ടി നല്‍കുകയല്ലാതെ മറ്റു വഴിയില്ലെന്നാണു ഗതാഗതവകുപ്പിന്റെ നിലപാട്. പക്ഷെ കടത്തിൽ നിന്നും മുഴു കടത്തിലേക്കാണ് ഓരോ ഉടമകളും പോയി കൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് ജീവനക്കാർ തൊഴിൽ നഷ്ട്ടപെട്ട് മറ്റു കൂലി പണിക്കായി പോയി തുടങ്ങി.