Kerala kerala

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കേസ്; പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കേസില്‍ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. പയ്യന്നൂര്‍ സ്വദേശി അഭിജിത്ത് വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയെ കൊല്ലുമെന്ന ഭീഷണി സന്ദേശം ഗുരുതരമെന്നും ഇത്തരം സന്ദേശം അയക്കുന്നവര്‍ പ്രത്യാഘാതങ്ങളെ കുറിച്ച ബോധവാന്മാരായിരിക്കണമെന്നും സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസംതന്നെ പ്രസ്തുത സന്ദേശം അയച്ചത് ജനാധിപത്യത്തിനും ജനങ്ങള്‍ക്കും എതിരായ നടപടിയാണ്. ഇത്തരം പ്രവൃത്തികളെ നിയമത്തിന്റെ ‘ഇരുമ്പ് കൈകളാല്‍’ നേരിടണമെന്നും കോടതി പറഞ്ഞു.

2021 ലാണ് കേസിനാസ്പദമായ സംഭവം. എല്‍ഡിഎഫ് അധികാരമേറ്റ സമയത്താണ് അഭിജിത്ത് വധഭീഷണി മുഴക്കി സന്ദേശമയക്കുന്നത്. ഇതില്‍ പൊലീസ് കേസെടുത്ത് തുടര്‍നടപടികളിലേക്ക് കടന്നതോടെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി വിചാരണക്കോടതിയെ സമീപിച്ചിരുന്നു. വിചാരണക്കോടതി വിധി അനുകൂലമല്ലാത്തതിനെ തുടര്‍ന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!