Kerala kerala

കാസര്‍ഗോഡ് ചന്തേരയില്‍ വീട്ടില്‍ വന്‍ കവര്‍ച്ച; 22 പവന്‍ സ്വര്‍ണം മോഷ്ടിച്ചു

കാസര്‍ഗോഡ് മണിയാട്ട് ചന്തേരയില്‍ വീട്ടില്‍ വന്‍ കവര്‍ച്ച. ഏകദേശം 15 ലക്ഷം രൂപ വിലമതിക്കുന്ന 22 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. ചന്തേരയിലെ കെ സിദ്ദിഖ് ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. ചന്തേര ഇന്‍സ്‌പെക്ടര്‍ കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

വെള്ളിയാഴ്ച വൈകിട്ട് വീട്ടുകാര്‍ പെരുന്നാളിന് വസ്ത്രങ്ങള്‍ വാങ്ങാനായി പയ്യന്നൂരില്‍ പോയിരുന്നു. രാത്രി 10 മണിയോടെയാണ് തിരിച്ചെത്തിയത്. വീട്ടുകാര്‍ എത്തുമ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി മനസ്സിലായത്.

കിടപ്പുമുറിയിലെ അലമാര തുറന്ന് സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലായിരുന്നു. നെക്ലേസ്, വളകള്‍, മോതിരങ്ങള്‍, ബ്രേസ്ലെറ്റ് എന്നിവയാണ് മോഷണം പോയത്. പൊലീസ് ഡോഗ് സ്‌ക്വാഡ് വീട്ടില്‍ പരിശോധന നടത്തി.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!