Kerala kerala

‘ഞാന്‍ വിളിച്ചാല്‍ വരുന്നതും പ്രഖ്യാപിക്കുന്നതുമാണ് സിപിഎം സ്ഥാനാര്‍ഥി എന്ന് അറിഞ്ഞതില്‍ സന്തോഷം’; രാഹുല്‍ മാങ്കൂട്ടത്തില്‍

കോഴിക്കോട്: സിപിഎമ്മിന് അനുകൂലമായ 2021ലെ തെരഞ്ഞെടുപ്പില്‍ പോലും തൃപ്പൂണിത്തറയില്‍ ജയിക്കാന്‍ ഇടത് സ്ഥാനാര്‍ഥിയായ സ്വരാജിന് കഴിഞ്ഞിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കവളപ്പാറ ദുരന്തം ഉണ്ടായപ്പോള്‍ അവിടെയോ മനുഷ്യ – വന്യജീവി സംഘര്‍ഷം ഉണ്ടായപ്പോള്‍ അവിടെയോ സ്വരാജിനെ കണ്ടിട്ടില്ല. സ്വരാജിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ വലിയ സന്തോഷമെന്നും എം.വി ഗോവിന്ദന്‍ നിലമ്പൂരില്‍ മത്സരിക്കണമെന്നായിരുന്നു തങ്ങളുടെയൊക്കെ ആഗ്രഹമെന്നും രാഹുല്‍ കോഴിക്കോട്ട് പറഞ്ഞു.

ഞാന്‍ വിളിച്ചാല്‍ ഉടനെ വരുന്നതും പ്രഖ്യാപിക്കുന്നതും ആണ് സിപിഎമ്മിന്റെ സ്ഥാനാര്‍ഥി എന്നത് അറിയുന്നതില്‍ സന്തോഷമുണ്ട്. മനുഷ്യ വന്യജീവി സംഘര്‍ഷം ഉണ്ടായപ്പോള്‍ ഒറ്റ വാക്ക് ഒരു വരി, ഒരു കുത്ത് ഒരു പ്രതികരണം ഈ നാടിനു വേണ്ടി നടത്തിയോ ? പഹല്‍ഗാം തീവ്രവാദി ആക്രമണത്തില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ സ്വരാജ് പ്രതികരിച്ചോ ? തീവ്രവാദി കേന്ദ്രങ്ങളില്‍ ആക്രമണം ഉണ്ടാകുമ്പോള്‍ യുദ്ധങ്ങള്‍ വേണ്ട എന്നുപറയുന്ന കള്ളത്തരം ജനങ്ങള്‍ തിരിച്ചറിയും. സ്ഥാനാര്‍ഥികള്‍ കരുത്തരാണോ ദുര്‍ബലരാണ് എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. സംസ്ഥാനത്തിനകത്ത് ശക്തമായ ഭരണ വിരുദ്ധ വികാരമുണ്ട്. ആരും വന്നാലും ഞങ്ങള്‍ക്ക് ഭയമില്ല. നിലമ്പൂരില്‍ യുഡിഎഫ് ആധികാരിക ജയം നേടുമെന്നും രാഹുല്‍ പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!