Local

കുന്ദമംഗലത്തെ ഗതാഗത കുരുക്കിന് മാസ്റ്റർ പ്ലാനിൽ പരിഹാരമുണ്ടാകും: എം.എ റസാഖ് മാസ്റ്റർ

കുന്ദമംഗലം : വർഷങ്ങളായി കുന്ദമംഗലം അങ്ങാടി അനുഭവിക്കുന്ന രൂക്ഷമായ ഗതാഗത കുരുക്കിന് മണ്ഡലത്തിനായി യുഡിഎഫ് ഒരുക്കുന്ന മാസ്റ്റർ പ്ലാനിൽ പരിഹാരമുണ്ടാകുമെന്ന് സ്ഥാനാർഥി എംഎ റസാഖ് മാസ്റ്റർ. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടക്കുന്ന പ്രഭാത സഫാരി കുന്നമംഗലത്ത് എത്തിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി എംഎ റസാഖ് മാസ്റ്റർക്ക് മുന്നിൽ കുന്ദമംഗലം അനുഭവിക്കുന്ന ഗതാഗത കുരുക്ക് പരാതികളുമായി ആളുകൾ എത്തിയപ്പോൾ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

വയനാട്‌ നിന്നും കൊച്ചി റൂട്ടിൽ കുന്ദമംഗലവും പന്തീരാങ്കാവും ചേർന്നുള്ള ബൈപ്പാസ് സംവിധാനം മാസ്റ്റർ പ്ലാനിൽ ഉണ്ടെന്നും, അതുപോലെ വയനാട്ടിലേക്കും മറ്റും പോകുന്ന വാഹനങ്ങൾ തീരദേശ റോഡ് വഴി തിരിച്ചു വിട്ടാൽ കുന്ദമംഗലത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സാധിക്കുമെന്നും എം.എ റസാക്ക് മാസ്റ്റർ. മാധ്യമപ്രവർത്തകരുടെ നിർദ്ദേശം പരിഗണിച്ച് യു.സി രാമൻ എം.എൽ
എ ആയിരുന്ന കാലത്ത് കൊണ്ടുവരാൻ ശ്രമിച്ചിരുന്ന തീരദേശ റോഡ് ആയിരുന്നു കാരന്തൂരിൽ നിന്നും തുടങ്ങി പടനിലത്ത് അവസാനിപ്പിക്കുന്ന തീരദേശ റോഡ്. ഇതൊരു പദ്ധതിയായി കൊണ്ടുവന്നാലും കുന്നമംഗലത്തെ ഗതാഗതക്കുരുക്കിന്ന് ശാശ്വത പരിഹാരമാകും എന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലത്തിൽ നടക്കുന്ന മാസ്റ്റർ വാക്കിൽ കുന്ദമംഗലത്ത് എത്തിയ റസാഖ് മാസ്റ്റർക്ക് മുന്നിൽ പരാതിയുമായി എത്തിയ യുവാക്കളോടാണ് ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ പതിനഞ്ച് വർഷം ഇത്തരത്തിൽ ഒരു പ്രാപ്പോസൽ പോലും ബന്ധപ്പെട്ടവരുടെ പക്കൽ നിന്നും ഉണ്ടായിട്ടില്ല. കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കുന്നമംഗലത്ത്
ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സാധിക്കുമെന്നും എന്ന് അദ്ദേഹം പറഞ്ഞു.

യു.സി രാമൻ, സി.വി സംജിത്ത്,ഒ. ഉസ്സൈൻ, എം ബാബു മോൻ,കെ. പി സൈഫുദ്ദീൻ,അതുല്യ ജയാനന്ദ അസീസ്‌ മാവൂർ,ഷമീൽ കെ. കെ, ഉബൈദ്. ജി. കെ, ബിജു,അരുൺ ലാൽ, ,അൻഫാസ്, മനു മോഹൻ, അനീഷ് കുമാർ അൻവർ, താജുദ്ദീൻ,സാബിത്,ശംസുദ്ധീൻ കെ. പി, അബ്ദുറഹ്മാൻ. സി. പി,ബിലാൽ മുഹമ്മദ്‌ തുടങ്ങിയവർ സംബന്ധിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!