ഇന്നലെ റിലീസായ നാനിയുടെ ദസറക്ക് ആഗോളതലത്തിൽ ലഭിക്കുന്നത് വൻ സ്വീകാര്യത. ചിത്രം ഒറ്റ ദിവസം നേടിയത് 38 കോടിക്കുമേൽ കളക്ഷനാണ്. ഇതോട് കൂടി ചിത്രം ബ്ലോക്ക്ബസ്റ്റർ ചാർട്ടിലേക്ക് ഇടംപിടിക്കാൻ തയ്യാറെടുത്തു കഴിഞ്ഞു.
ഇന്ത്യയിൽ നിന്ന് ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ നേടുന്ന തെന്നിന്ത്യൻ ചിത്രമായി ദസറ മാറി. പ്രീമിയറുകൾ ഉൾപ്പെടെ യുഎസ്എയിൽ മാത്രം ആദ്യ ദിവസം തന്നെ ചിത്രം 10 ലക്ഷം ഡോളറിലേക്കാണ് ദസറ കുതിച്ചിരിക്കുകയാണ്.
നാനിയും നായിക കീർത്തി സുരേഷും ചിത്രത്തിൽ മികച്ച പ്രകടനം കഴിച്ച വെച്ചിട്ടുണ്ടെന്ന് പ്രേക്ഷകർ ഒറ്റ സ്വരത്തിൽ പറയുന്നു. ചിത്രത്തിലെ വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത് ഷൈൻ ടോം ചാക്കോയാണ്.
കൽക്കരി ഖനികളിൽ ജോലി ചെയ്യുന്ന ആളുകളുടെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. സായ് കുമാറും മറ്റൊരു വില്ലനാണ്. ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സറീന വഹാബ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകൂരിനിർമിച്ച ചിത്രത്തിന്റെ സംവിധായകൻ ശ്രീകാന്ത് ഒഡെലയാണ്.