ദിലീപിന് എതിരായ വധഗൂഢാലോചനക്കേസിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. തെളിവുകൾ കൈയ്യിലുണ്ടായിട്ടും ബാലചന്ദ്രകുമാർ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ എഫ്ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ സംശയങ്ങൾ.ഈ നടപടി ബാലചന്ദ്രകുമാറിന് ദുരുദ്ദേശം ഉണ്ടോയെന്ന് സംശയമുണ്ടാക്കില്ലെ? അത്തരം കാര്യം ഈ ഘട്ടത്തിൽ പ്രസക്തമല്ലെന്ന് പ്രോസിക്യൂഷൻ. ഒരു കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോയെന്നത് മാത്രമാണ് കോടതി നോക്കേണ്ടത്. ദിലീപുമായി ബലചന്ദ്രകുമാറിന് വളരെ നേരത്തെ തന്നെ അടുത്ത് ബന്ധമുണ്ടെന്നും പ്രൊസിക്യൂഷൻ വാദിച്ചു.2017ൽ ബാലചന്ദ്രകുമാർ പകർത്തിയെന്നു പറയുന്ന ശബ്ദരേഖ അന്വേഷണ സംഘത്തിനു കൈമാറാൻ 2021 വരെ കാലതാമസം എടുത്തതാണ് കോടതിയിൽ സംശയം ഉണ്ടാക്കിയത്.
ദിലീപ് ഫോണിൽ നിന്ന് പ്രധാന തെളിവുകൾ നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. 7 ഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും 6 ഫോൺ മാത്രമാണ് കൈമാറിയത്..
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ കഴിഞ്ഞ ദിവസവും ഹൈക്കോടതി സമാനമായ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. വെറുതേ പറയുന്നത് വധഗൂഢാലോചന ആകുമോയെന്നായിരുന്നു ബുധനാഴ്ച ഹൈക്കോടതി പ്രകടിപ്പിച്ച സംശയം. ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ ഒരു കുറ്റകൃത്യം ചെയ്യേണ്ടേയെന്നും കോടതി ചോദിച്ചിരുന്നു.