National

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു

മഹാരാഷ്ട്രയിലെ രാഷ്ട്രീയ സസ്‌പെന്‍സുകള്‍ക്ക് തത്ക്കാലം വിരാമമിട്ടുകൊണ്ട് സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാണ് സുനേത്ര പവാര്‍. കായികം, ന്യൂനപക്ഷകാര്യം, എക്‌സൈസ്, യുവജനകാര്യം എന്നീ വകുപ്പുകളായിരിക്കും സുനേത്ര കൈകാര്യം ചെയ്യുക. എന്‍സിപി നിയമസഭാ കക്ഷിയോഗം ഐക്യകണ്‌ഠേനെയാണ് സുനേത്രയെ നേതാവായി തിരഞ്ഞെടുത്തത്. ലോക്ഭവനിലെ ചടങ്ങില്‍ ഗവര്‍ണര്‍ ആചാര്യ ദേവ്രത് സത്യവാചകം ചൊല്ലിനല്‍കി. മന്ത്രിസഭയില്‍ അജിത് പവാര്‍ കൈകാര്യം ചെയ്ത വകുപ്പുകളില്‍ ധനകാര്യവും ആസൂത്രണവും ഒഴികെയുള്ളവയാണ് സുനേത്ര കൈകാര്യം ചെയ്യാന്‍ പോകുന്നത്.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസായിരിക്കും ധനകാര്യ വകുപ്പിന്റെ ചുമതല. ശരത് പവാറും സുപ്രിയയും ചടങ്ങില്‍ പങ്കെടുത്തില്ല. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി വിധാന്‍ ഭവനില്‍ ചേര്‍ന്ന എന്‍സിപി നിയമസഭ കക്ഷി യോഗത്തില്‍ സുനേത്രയെ ഐക്യകണ്‌ഠേനെ തിരഞ്ഞെടുത്തതിനൊപ്പം പാര്‍ട്ടിയുടെ മുന്നോട്ടുള്ള കാര്യങ്ങളിലും തീരുമാനമെടുക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാവായ ഛഗന്‍ ബുജ്ബലാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. പ്രഫുല്‍ പട്ടേല്‍, സുനില്‍ തത്ക്കരെ എന്നിവരുള്‍പ്പെടുന്ന നേതാക്കള്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.

സുനേത്രയ്ക്ക് പകരം മകന്‍ പാര്‍ഥിനെ രാജ്യസഭയിലേക്കയക്കാനുള്ള നീക്കങ്ങളും മഹാരാഷ്ട്രയില്‍ സജീവമാണ്. ഇന്ന് രാവിലെ ബാരാമതിയിലെ വസതിയിലെത്തി പാര്‍ഥ് ശരത് പവാറിനെയും സുപ്രിയയെയും നേരില്‍ കണ്ടിരുന്നു. അജിത് പവാര്‍ മരണപ്പെട്ട് നാലാം നാള്‍ തന്നെയുള്ള തിരക്കിട്ട നീക്കം എന്‍സിപി ലയനത്തെ തടയാനാണെന്നും ശരദ് പവാര്‍ പക്ഷത്തിന് അഭിപ്രായമുണ്ട്

അതേസമയം, ലയന ചര്‍ച്ചകളെല്ലാം അജിത് പവാറിന്റെ മരണത്തോടെ താത്ക്കാലികമായെങ്കിലും അടഞ്ഞു. സുനേത്രയെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള നീക്കങ്ങളും, എന്‍സിപിയുടെ ദേശീയ അധ്യക്ഷനെ സംബന്ധിച്ച തീരുമാനങ്ങളുമാണ് അടുത്തതായി മഹാരാഷ്ട്രയില്‍ കാത്തിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!