
കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് സമീപത്തെ പാർക്കിംഗ് പ്ലാസയിൽ പൊതുജനാരോഗ്യത്തിന് ഭീക്ഷണിയായി കൂട്ടിയിട്ട മാലിന്യങ്ങൾ ഉടനടി നീക്കം ചെയ്യണമെന്നാവശ്യപ്പെ ട്ട് ബി.ജെ.പി കുന്ദമംഗലം മണ്ഡലം കമ്മറ്റി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. മാസങ്ങളായി കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യ ചാക്കുകൾ എത്രയും വേഗം അവിടുന്ന് മാറ്റിയിട്ടില്ലെങ്കിൽ ബിജെപി പ്രത്യക്ഷ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ. കെ പി പ്രകാശ് ബാബു പറഞ്ഞു .ബിജെപി കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഗ്രാമപഞ്ചായത്ത് ഓഫീസ് മാർച്ചും,ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് സുധീർ കുന്നമംഗലം അധ്യക്ഷത വഹിച്ചു ,ടി പി സുരേഷ്, ടി. ചക്രായുധൻ, എം സുരേഷ് ,കെ സി രാജൻ വാർഡ് മെമ്പറായ ലിപിന എന്നിവർ സംസാരിച്ചു. വിജു കടവ് സ്വാഗതവും ഒ .സുഭദ്രൻ നന്ദിയും പറഞ്ഞു. പി. സിദ്ധാർത്ഥൻ, സനൂപ് മായനാട്, മനോജ് കോളേരി, സുനിൽകുമാർക്കായിക്കൽ സി.പി. വിജീഷ് ,ധന്യ പിലാശ്ശേരി, ബിന്ദു പിലാശ്ശേരി ,സി .കെ . ചന്ദ്രൻ, പ്രവീൺ പടനിലം വി. മുരളീധരൻ, കെ. ചന്ദ്രൻ, സുകുമാരൻ കാരന്തൂർ, മനോജ് കാമ്പ്രം, മോഹനൻ .പി, ജിജി മാമ്പ്ര,ബാബു പൊയ്യ,യ ദുരാജ്, ജിബിൻ മാടഞ്ചേരി, ജനാർദ്ദനൻ (മണി) വാർഡ് മെമ്പർ ഷാജി ചോലക്കൽ മീത്തൽഎന്നിവർ നേതൃത്വം നൽകി.