ന്യൂഡല്‍ഹി: രാജ്യത്തിന് ഐതിഹാസിക നേട്ടങ്ങളുടെ വര്‍ഷമായിരുന്നെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു.അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയതും വനിത സംവരണ ബില്‍ പാസാക്കിയതും സര്‍ക്കാരിന്റെ നേട്ടമാണെന്നും രാഷ്ട്രപതി എടുത്ത് പറഞ്ഞു. മുത്തലാഖ് നിരോധിക്കാനും പാര്‍ലമെന്റിനായി. ജമ്മു കാശ്മീര്‍ പുനഃസംഘടനയും ശ്രദ്ധേയമായ നേട്ടമാണെന്ന് രാഷ്ട്രപതി. ജി 20 വിജയകരമായി നടത്തി. കായികരംഗത്തും നേട്ടമുണ്ടായി. പാര്‍ലമെന്റില്‍ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.