National News

1000 പേർ പങ്കെടുക്കുന്ന പൊതുയോഗങ്ങൾക്ക് അനുമതി; കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ ഇളവുകൾ നൽകി. 1000 പേർ വരെ പങ്കെടുക്കുന്ന പൊതുയോഗങ്ങൾക്കാണ് അനുമതി നൽകിയത് . 500 പേർ വരെ പങ്കെടുക്കുന്ന യോഗങ്ങൾ ഹാളിനുള്ളിൽ വെച്ച് നടത്താം. ഗ്രൗണ്ടുകളിൽ 1000 പേർ വരെ പങ്കെടുക്കാം. വീടുകൾ കയറിയുള്ള പ്രചാരണത്തിൽ 20 പേർ വരെ പങ്കെടുക്കാം എന്നിങ്ങനെയാണ് ഇളവുകൾ.

അതേ സമയം, റോഡ് ഷോകൾക്കും സൈക്കിൾ റാലികൾക്കും ഉള്ള നിരോധനം തുടരും. രാജ്യത്ത് കൊവിഡിന്റെയും ഒമിക്രോണിന്റെയും രോഗവ്യാപനം രൂക്ഷമായതിനെ തുടർന്ന് ഇന്ന് വരെ റാലികൾക്ക് അനുമതിയില്ലായിരുന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായും, സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായും ചർച്ച നടത്തിയ ശേഷമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!