National News

24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 209918 പേർക്ക്; മരണസംഖ്യ 41 ശതമാനമായി ഉയർന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 209918 പേർക്ക്. ഇതോടെ നിലവിലെ കൊവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് 1831268 ആയി ഉയർന്നു.
2,62,628 പേർ കൊവിഡ് മുക്തരായി.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.77 ശതമാനമാണ്. 1660396227 ഡോസ് വാക്സീനേഷൻ ഇതുവരെ പൂർത്തിയാക്കി.

അതേസമയം മൂന്നാം തരംഗത്തിൽ ആദ്യമായി പ്രതിവാര കൊവിഡ് കേസുകളുടെ എണ്ണം രാജ്യത്ത് കുറഞ്ഞു. എന്നാൽ മരണസംഖ്യ ഉയരുക തന്നെയാണ്. മരണസംഖ്യ 41 ശതമാനമാണ് ഉയർന്നു . 959 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. . പ്രതിവാര കൊവിഡ് കേസുകളുടെ എണ്ണം 19 ശതമാനത്തോളം കുറഞ്ഞു. ജനുവരി 24 മുതൽ 30 വരെയുള്ള ഏഴ് ദിവസങ്ങളിൽ 17.5 ലക്ഷം പേരാണ് കൊവിഡ് ബാധിതരായത്.

. എന്നാൽ കേരളമടക്കം പല സംസ്ഥാനങ്ങളിലും കേസുകൾ ഉയർന്നുതന്നെ നിൽക്കുകയാണ്. കഴിഞ്ഞ ആഴ്ച പരിശോധനകളുടെ എണ്ണത്തിൽ 10 ശതമാനത്തോളം കുറവുണ്ടായിരുന്നു. അതേസമയം ഇന്നലെ വരെയുള്ള ആഴ്ചയിൽ ടിപിആർ 15.68 ശതമാനം ഇടിഞ്ഞു. തൊട്ടുമുൻപത്തെ ആഴ്ചയിൽ 17.28 ശതമാനം ടിപിആർ ഇടിഞ്ഞിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!